News Desk

2021-03-14 07:34:08 pm IST
ദുബൈ: മലപ്പുറം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ഗള്‍ഫില്‍ നിര്യാതനായി. കഴിഞ്ഞ 10 വര്‍ഷമായി യു.എ.ഇയിലുള്ള പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റാഫി നടക്കാവില്‍(37) ആണ് മരിച്ചത്. ഇദ്ദേഹം ദുബൈയില്‍ ഹോളിഡേയ് സൂഖ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരികയായിരുന്നു. 

ഇന്ന് രാവിലെ ഒന്‍പതിന് ഹൃദയാഘാതം മൂലം അല്‍ വര്‍ഖയിലെ വീട്ടിലായിരുന്നു മരണം. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അസീസ് നടക്കാവില്‍ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് മിസ്രിയ. മക്കള്‍: മുഹമ്മദ് അദ് നാന്‍, മുഹമ്മദ് അര്‍ഹാന്‍, ഫാത്തിമത്ത് സഹ്‌റ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top