News Desk

2021-05-24 03:45:11 pm IST
ദോഹ: ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി നിര്യാതനായി. മലപ്പുറം തിരൂര്‍ സ്വദേശി മങ്ങാട് റോഡിന് സമീപം താമസിക്കുന്ന കുളങ്ങര വീട്ടില്‍ ഫാസിലാണ്(38) മരണപ്പെട്ടത്. പൂക്കയില്‍ കള്ളിയത്ത് ഹോസ്പിറ്റലിന് സമീപമായിരുന്നു മുന്‍പ് താമസം. ഒമ്പത് വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. 

കൊവിഡ് സാഹചര്യം മൂലം തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യ: ലുബ്‌ന. രണ്ട് പെണ്‍കുട്ടികളുണ്ട്. പിതാവ്: കെ.വി. മുഹമ്മദ് കുട്ടി (തിരൂര്‍ ബസ്‌സ്റ്റാന്റിലെ ഷൂബസാര്‍ സ്റ്റോര്‍ മുന്‍ഉടമ). ഖത്തറിലെ യാസ് ഖത്തര്‍ കൂട്ടായ്മ അംഗമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top