News Desk

2021-05-18 10:09:17 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി വെട്ടം ഇല്ലത്തെപ്പടി വലിയ പീടിയേക്കല്‍ നാസര്‍ (51) ആണ് മരിച്ചത്. ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദേഹം. ഖത്തറില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മമ്മിക്കുട്ടി ഹാജി-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: നസ്ല മറിയം, നഫ്ല മറിയം. മരുമകന്‍: സൈനുല്‍ ആബിദ്. ഏഴ് സഹോദരിമാരും രണ്ടു സാഹോദരന്മാരുമുണ്ട്. ഖബറടക്കം ഇന്ന ഖത്തറില്‍ നടക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top