അബുദാബി: മുസഫയില്‍ പുതിയ ബി.എല്‍.എസ് കേന്ദ്രം തുറന്നു. മുസഫ വ്യവസായ നഗരിയിലെ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഇന്ത്യന്‍ പാസ്പോര്‍ട്ടിനും വിസ സേവനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കേന്ദ്രം യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ ഉദ്ഘാടനം ചെയ്തു.
മുസഫ വ്യവസായ നഗരിയിലെ ഡനൂബ് ഹോംസ്, അബുദാബി ലേബര്‍ കോര്‍ട്ട്-2 എന്നിവക്കു സമീപമാണ് പുതിയ കേന്ദ്രം. തുടക്കത്തില്‍ പാസ്പോര്‍ട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പുതിയ കേന്ദ്രത്തില്‍ നടത്തുക. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് വ്യാപനത്തിനിടയില്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന തീയതി അടിസ്ഥാനമാക്കി പുതിയ പാസ്പോര്ട്ടുകള് വീണ്ടും നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതായും എംബസി അറിയിച്ചു. അബുദാബി എമിറേറ്റില്‍ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ബി.എല്‍.എസ് കേന്ദ്രങ്ങളില്‍ നിലവിലുള്ള പാസ്പോര്‍ട്ട് കാലഹരണപ്പെടുന്നതിന് ഒരുവര്‍ഷം മുമ്പ് പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷിക്കാം.
60നു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ പാസ്പോര്‍ട്ട് അപേക്ഷകള്‍ കമ്പനി പി.ആര്.ഒമാര്‍ വഴി സ്വീകരിക്കും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും എംബസി അറിയിച്ചു. കൊവിഡ് മൂലം അബുദാബിയിലെ ബി.എല്‍.എസ് കേന്ദ്രത്തെ മാത്രം ആശ്രയിച്ചിരുന്നവര്‍ക്ക് പുതിയ കേന്ദ്രം ആരംഭിച്ചത് ആശ്വാസമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക