Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ ∙ അൽ മാമൂറയിൽ പുതിയ സിഗ്‌നൽ നിയന്ത്രിത ജംക്‌ഷൻ പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) ഗതാഗതത്തിനായി തുറന്നു. അൽ മാമൂറയിലെ അൽ മാദീദ് സ്ട്രീറ്റിനും ഹലൗൾ സ്ട്രീറ്റിനും ഇടയിലാണ് പുതിയ സിഗ്‌നൽ നിയന്ത്രിത ജംക്‌ഷൻ. സബാഹ് അൽ അഹമ്മദ് കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് നിർമാണം. 

ഹലൗൾ ഇന്റർസെക്‌ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് അൽ ഘീമർ സ്ട്രീറ്റിലേക്ക് യാത്ര ചെയ്യണം. ദോഹയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് മാദീദ് സ്ട്രീറ്റിലേക്കും അൽ മാദീദ് സ്ട്രീറ്റിൽ നിന്നും വരുന്നവർ ഇടത്തേക്ക് തിരിഞ്ഞ് ഹലൗൾ സ്ട്രീറ്റിലേക്കും യാത്ര ചെയ്യണം. ഹലൗൾ, മാദീദ് സ്ട്രീറ്റുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ ജംക്‌ഷൻ. ജംക്‌ ഷന്റെ എല്ലാ നാല് വശങ്ങളിൽ നിന്നും വലത്തേയ്ക്ക് തിരിയാൻ കഴിയത്തക്ക വിധത്തിലാണ് നിർമാണം.  

 

Top