News Desk

2021-05-24 04:21:44 pm IST

ദോഹ: രാജ്യത്ത് തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാന്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച ഏക ജാലക സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. രാജ്യത്തെ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക തീരുമാനമെന്നാണ് പുതിയ സംവിധാനത്തെ മന്ത്രാലയം വിശേഷിപ്പിക്കുന്നത്. 

രാജ്യത്തെ മഥാ സാങ്കേതിക കമ്പനിയുടെ സാഹത്തോടെയാണ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സാധാരണ തൊഴിലാളികളുടെയും സാധാരണ തൊഴിലാളികളുടെയും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍ എന്നിവ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ പരിഹരിക്കാന്‍ സാധിക്കും. 

ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം 10 വിവിധ ഭാഷകളിലും പുതിയ സംവിധാനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരാതികള്‍ ലഭിച്ചാല്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പരാതിക്കാരെ അറിയിക്കുകയും ചെയ്യും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top