News Desk

2021-02-10 04:13:05 pm IST
ദോഹ: ഖത്തറിലെ സൗദി എംബസിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അലി സാദ് അല്‍ കഹ്ത്താനി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ സാദ് ബിന്‍ സാദ് അല്‍ മുറൈഖിയുമായി കൂടിക്കാഴ്ച്ച നടത്തി. 

ഖത്തറിലെ സൗദി എംബസി പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാനിരിക്കെയാണ് സൗദിയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഖത്തറിലെത്തിയത്. ഖത്തര്‍ ഉപരോധം അല്‍ ഉല കരാര്‍ മുഖേന പരിഹരിച്ചതിന് ശേഷം ഇതാദ്യമായാണ് സൗദിയില്‍ നിന്നുള്ള ഒരു ഉന്നത നയതന്ത്രജ്ഞന്‍ ഖത്തറിലെത്തുന്നത്. 

അതേസമയം, സൗദിയിലെ ഖത്തര്‍ എംബസിയുടെ പ്രവര്‍ത്തനവും ഉടന്‍ തന്നെ പുനരാംരംഭിക്കാന്‍ സാധ്യതയൊരുങ്ങിയതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top