News Desk

2021-05-20 07:16:24 pm IST
ദോഹ: ഖത്തറില്‍ അറസ്റ്റിലായ സുരക്ഷാ ജീവനക്കാരന്‍ മാല്‍കം ബിദലി കെനിയയിലുള്ള തന്റെ കുടുംബവുമായി ടെലിഫോണില്‍ സംസാരിച്ചു. രണ്ടു ആഴ്ചകള്‍ക്ക് മുമ്പാണ് ഖത്തറിലെ വിദേശ തൊഴിലാളി പ്രശ്‌നങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് ബിദലി അറസ്റ്റിലാവുന്നത്. 

തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ കെനിയയിലെ ജേഴ്‌സി നഗരത്തിലുള്ള കുടുംബവുമായി സംസാരിക്കാന്‍ ഖത്തര്‍ അധികൃതര്‍ അനുവാദം നല്‍കിയത്. 

ബ്രിട്ടന്‍ ആസ്ഥാനമായ ഐ ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാല്‍കം തങ്ങളോട് പത്ത് മിനിറ്റോളം സംസാരിച്ചതായും സംസാരത്തില്‍ രണ്ടു സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാല്‍കമിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയും മാല്‍കമിനെതിരെ വ്യക്തമായ ചാര്‍ജുകള്‍ ചുമത്തിയില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top