News Desk

2021-02-23 09:37:50 pm IST
ദോഹ: ഖത്തറില്‍ മുപ്പത്തിയൊന്ന് റിയാലിന്റെ പിസ്സ ഓഡര്‍ ചെയ്ത യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും 6000 റിയാല്‍ നഷ്ടപ്പെട്ടതായി പരാതി. കൂടുതല്‍ പരിശോധനയില്‍ പിസ്സ ഓഡര്‍ ചെയ്ത വെബ്‌സൈറ്റ് വ്യാജമായിരുന്നുവെന്നും റഷ്യയിലെ ഒരു ബാങ്കിലേക്കാണ് പണം നഷ്ടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

താന്‍ അധിക സമയത്ത് തൊഴിലെടുത്ത് നേടിയ തുകയാണ് ഒറ്റയടിക്ക് വ്യാജന്മാര്‍ തട്ടിയെടുത്തതെന്ന് വിദ്യാര്‍ഥി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇതേ സമയം കൂടിയും കുറവുമുള്ള തുകകള്‍ വളരെയധികം ഓണ്‍ലൈന്‍ തട്ടിപ്പിന് വിധേയമാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പലരും സംഭവം പുറത്തറിയിക്കാന്‍ ഭയക്കുകയാണ്. ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top