News Desk

2021-03-03 02:05:53 pm IST

ഹൈദരാബാദ്: ഹൈദരാബാദില്‍ മൂന്ന് വയസ്സുകാരനെ യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. ഭര്‍ത്തൃസഹോദരന്റെ മകനോട് ഭര്‍ത്താവ് അടുപ്പം കാണിക്കുന്നതില്‍ മനംനൊന്താണ് 22-കാരി കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നത്. 

ഇന്നലെയാണ് സംഭവം. ഹൈദരാബാദ് ഭവാനി നഗറില്‍ അയേഷ എന്ന യുവതിയാണ് കൃത്യം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

കുഞ്ഞ് ജനിക്കാത്തതിലും മരുമകനോടുള്ള ഭര്‍ത്താവിന്റെ സ്‌നേഹവും യുവതിയെ അസ്വസ്ഥതയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ അപകടപ്പെടുത്താന്‍ യുവതി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Tags :
Women Child
Top