News Desk

2021-09-14 10:01:16 pm IST
ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി മുല്ലശ്ശേരി കണ്ണോത്ത് കെ.കെ ഹുസൈന്‍ ( 66) നാട്ടില്‍ വെച്ച്  മരണപ്പെട്ടു.

ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 39 വര്‍ഷത്തോളം ഖത്തറില്‍ സലാം സ്‌റ്റോര്‍ ആന്റ് സ്റ്റുഡിയോ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. ജോലിക്കിടെയാണ് അസുഖ ബാധിതനായി നാട്ടിലേക്ക് മടങ്ങുന്നത്.

പിന്നീട് രോഗം അല്‍പം ഭേദമായതിനെ തടര്‍ന്ന് ഖത്തറില്‍ മടങ്ങിയെത്തി ഔദ്യോഗിക ചുമതലകള്‍ ഒഴിവാക്കി വീണ്ടും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കൊച്ചി ആസറ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയായിരുന്നു ഇദ്ദേഹം. വിയോഗത്തില്‍ ഉദയം പഠനവേദി അനുശോചിച്ചു. 

ഭാര്യ: നജ്മ. മക്കള്‍: ഷഹാന,സൈദ, സഫ, ഹഷന, സൈഹ. മരുമകന്‍: ജിഷാര്‍. ഖബറടക്കം വെങ്കിടങ്ങ് കണ്ണോത്ത് ജുമാഅത്ത് ഖബര്‍സ്ഥാനില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top