News Desk

2021-06-09 04:24:18 pm IST
ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ഹസ്സന്‍ ആലുങ്ങല്‍ (71) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഖത്തറില്‍ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

ദീര്‍ഘകാലം ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ അറ്റന്ററായിരുന്ന അദ്ദേഹം നാട്ടിലേക്ക് മടങ്ങിയ ശേഷം ചാവക്കാട് രാജാ ഹോസ്പിറ്റലിലും ജോലിചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷമായി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കില്‍ സെക്യൂരിറ്റി ജോലിയിലായിരുന്നു. ഭാര്യ: ആയിഷാബി. മക്കള്‍: മുംതാസ്, ഫൈസല്‍, സുഹറ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top