News Desk

2021-04-26 05:47:54 pm IST

റാമല്ല: കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീന്‍ ബാലന് കണ്ണ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഫലസ്തീനിലെ ഹെര്‍ബന്‍ പ്രവിശ്യയില്‍ ഒരു പച്ചക്കറികടയില്‍ ജോലിചെയ്യവെയാണ് സൈന്യം ബാലനെ വെടിവെച്ചിട്ടത്. 

ഒരു കണ്ണ് പൂര്‍ണമായും തകര്‍ന്ന ഇസ്സുദ്ധീന്‍ അല്‍ ബാതിഹ് എന്ന പേരുള്ള ബാലന്റെ തലയോട്ടിക്കും സാരമായ പരിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താന്‍ ആക്രമണങ്ങളില്‍ പങ്കെടുക്കുകയോ തന്റെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുകയോ ചെയ്ത സാഹചര്യമുണ്ടായിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി തന്റെ ജീവിതം തകര്‍ത്തെന്നും ഇസുദ്ധീന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ സിവിലിയന്മാരെ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ കടുപ്പിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top