ദോഹ: ഖത്തറില്‍ പ്രവാസി മലയാളി യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ആലുവ എടത്തല സ്വദേശി കുഴിപ്പറമ്പില്‍ ഹമീദിന്റെ മകന് ഷാഫി (35) ആണു മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഷാഫി മരിച്ചത്.
ഖത്തറില്‍ 15 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഷാഫിക്ക് ഫെബ്രുവരിയിലാണ് അസുഖം സ്ഥിരീകരിച്ചത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ കോമയിലായെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ട് ജീവിതത്തിലേക്കു തിരികെ വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം.
ഭാര്യ:ഷബ്ന, മൂന്നര വയസുകാരനായ അഭിയാണ് മകന്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടു പോകും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക