News Desk

2021-02-25 02:58:14 pm IST
ദോഹ: അറബ് ലീഗിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയായി അബ്ദുല്‍ അസീസ് അല്‍ സഹ്‌ലാവി നിയമിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. അറബ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അല്‍ ഉലാ കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കായി കുവൈത്തില്‍ ഖത്തര്‍-ഈജിപ്ത് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഈ കൂടിക്കാഴ്ചയില്‍ അതാത് രാഷ്ട്രങ്ങളുടെ എംബസികള്‍ ഇരു രാഷ്ട്രങ്ങളിലും തുറക്കാന്‍ ധാരണയായി. സൗദി, ഖത്തറില്‍ എംബസി ഉടന്‍ തുറന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈജിപ്തും ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിച്ചു രംഗത്ത് വന്നിരിക്കുന്നത്. 

ഇരു രാഷ്ട്രങ്ങളുടെയും ആഭ്യന്തര വിഷയങ്ങളില്‍ പരസ്പരം ഇടപെടില്ലെന്ന് കുവൈത്തില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ പ്രതിനിധികള്‍ പരസ്പരം ഉറപ്പ് നല്‍കി. അതേസമയം, ഈജിപ്തിന്റെ പുതിയ ഖത്തര്‍ സ്ഥാനപതിയെ കുറിച്ചുള്ള പ്രഖ്യാപനവും ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top