News Desk

2021-04-10 01:53:14 pm IST
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറിയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവവും ആയിരുന്ന അബ്ദുല്‍ ലത്തീഫ് മടിക്കേരി (56) നിര്യാതനായി. കൊവിഡ് ബാധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

കര്‍ണാടകയിലെ മടിക്കേരിയാണ് സ്വദേശം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രയാസങ്ങള്‍ തീര്‍ക്കുന്നതിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു ഇദേഹം കൊവിഡിന്റെ തുടക്ക കാലത്ത് നിരവധി പേര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനും സഹായം നല്‍കിയിരുന്നു. 

തൊഴില്‍ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിലും സജീവമായിരുന്നു ലത്തീഫ് മടിക്കേരി. ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം അബൂഹമൂര്‍ മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ഫാത്തിമ സലീന. മക്കള്‍ : മുഹമ്മദ് മസിന്‍,മുഹമ്മദ് മുഹാസ്,മുഹമ്മദ് മുഹാവിന്‍, മലീഹ. കുടുംബം നാട്ടിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top