കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന് അബ്ദുല്ല അല്‍ തുറൈജി എം.പി. ഇതു സംബന്ധിച്ച കരടു നിയമം പുറത്തിറക്കി.
അംഗീകാരമില്ലാത്ത മണി എക്സ്ചേഞ്ചുകളിലൂടെയും മറ്റും അധികൃതമായി പണം കൈമാറ്റം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ കൈമാറ്റം ചെയ്ത തുകയുടെ ഇരട്ടി പിഴയോ ശിക്ഷ ഈടാക്കണമെന്നും കരടുനിര്‍ദേശത്തില്‍ പറയുന്നു. വ്യക്തികള്‍, കമ്പനികള്‍, സംഘടനകള്‍ എന്നിവ അയക്കുന്ന പണത്തിന് നികുതി ചുമത്തി സെന്‍ട്രല്‍ ബാങ്കിന് കൈമാറണം.
രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും മറ്റു രാജ്യങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും പുതിയ നിര്‍ദേശത്തിലൂടെ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, കുവൈത്തില്‍ നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പല തവണ പാര്‍ലമെന്റിന് മുന്നില്‍ വന്നിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ എതിര്‍പ്പ് മൂലം പ്രാവര്‍ത്തികമായിട്ടില്ല.
കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്സ്, സെന്‍ട്രല്‍ ബാങ്ക് എന്നിവയുടെ എതിര്‍പ്പ് ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ പണമയക്കല്‍ നികുതിയെ എതിര്‍ക്കുന്നത്. കള്ളപ്പണം ഒഴുകുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് മേല്‍ പിടി നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബാങ്കും റെമിറ്റന്‍സ് ടാക്സിന് എതിരാണ്.
റെമിറ്റന്‍സ് ടാക്സ് നടപ്പാക്കിയാല്‍ സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നികുതി ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഇത്തവണ പ്രതിപക്ഷ എം.പിമാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതിനാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദത്തിന് ബലമുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക