News Desk

2021-05-18 09:18:53 pm IST
താനൂര്‍: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിയുക്ത മന്ത്രി വി. അബ്ദുറഹ്മാന്‍ ആശുപത്രിയില്‍. അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പാകംെ എത്താത്തതില്‍ സി.പി.എം വിശദീകരണം നല്‍കിയപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിയാന്‍ സാധിച്ചത്. രക്തസമ്മര്‍ദ്ദത്തിലെ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം നിരീക്ഷണത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയന്‍ അറിയിച്ചു. 

രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും അറിയിച്ചു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരൂര്‍ പൂക്കയില്‍ സ്വദേശിയായ വി. അബ്ദുറഹ്മാന്‍ താനൂരില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top