News Desk

2020-10-18 10:19:22 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ചിലരില്‍ അസാധാരണ ലക്ഷണങ്ങള്‍ കണ്ടെത്തിയത് ആരോഗ്യ വിദഗ്ധരെ കുഴക്കുന്നു. മസ്തിഷ്‌ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു ചികിത്സ തേടി എത്തിയവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 

പാലക്കാട്ട് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ മൂന്നു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അപൂര്‍വമായി മാത്രമേ ഇത്തരം ലക്ഷണങ്ങളോടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ. 

എന്നാല്‍ ഇവര്‍ക്കു മസ്തിഷ്‌ക ജ്വരത്തിനു മറ്റു കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കൊവിഡ് സ്ഥിരീകരിച്ചെത്തിയ വ്യക്തിക്കു ചികിത്സയ്ക്കിടെ കാലുകള്‍ തളര്‍ന്നതും പുതിയ ലക്ഷണമാണ്. ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്. 

പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 

അതേസമയം, പനി, ജലദോഷം, തൊണ്ടവേദന, ഛര്‍ദി, ശ്വാസതടസ്സം, രുചിയും മണവും അനുഭവപ്പെടാതിരിക്കല്‍ തുടങ്ങിയവയാണു കൊവിഡ് ലക്ഷണങ്ങളായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത്തരം അസാധാരണ ലക്ഷണങ്ങളും കൊവിഡ് ആയേക്കാമെന്ന സൂചനകളാണു പരിശോധനയില്‍ വ്യക്തമാകുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top