News Desk

2021-04-22 04:50:46 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളില്‍ 60 ശതമാനം പേരും പ്രവാസികളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്നത് ഹവല്ലി ഗവര്‍ണറേറ്റിലും ഏറ്റവും കുറവ് തലസ്ഥാനമായ കുവൈത്ത് സിറ്റിയിലുമാണ്. 

രോഗം ബാധിച്ച് ഐ.സി.യുവില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായതായി കുവൈത്ത് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. 

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രോഗവ്യാപനത്തോതില്‍ വലിയ വര്‍ധനവാണ് ഉണ്ടായതെന്നും നിലവില്‍ 36.8 ശതമാനമാണ് രാജ്യത്തെ ഐ.സി.യു പ്രവേശനത്തിന്റെ ശരാശരി നിരക്കെന്നും അദ്ദേഹം അറിയിച്ചു. 

ഒരാഴ്ചയ്ക്കുള്ളില്‍ 3.5 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ രോഗവ്യാപനത്തോതില്‍ വലിയ വര്‍ധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top