News Desk

2021-04-06 09:38:24 pm IST
ദോഹ: ഖത്തറില്‍ പൊതുമരാമത്ത് വകുപ്പ് ഹരിത വല്‍ക്കരണം ശക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 367,386 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഉടനീളം പത്തു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് 'പ്ലാന്റ് എ മില്യണ്‍ ട്രീസ്'എന്ന കാംപയിനിലൂടെ അഷ്ഗാല്‍ ലക്ഷ്യമിടുന്നത്. 

വരുന്ന രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഉദ്യമത്തിന്റെ പകുതി ലക്ഷ്യം പ്രാപ്തി കൈവരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 56 സ്‌കൂളുകള്‍ കാംപയിന്റെ ഭാഗമായി മരങ്ങള്‍ വെച്ചു പിടിച്ചിട്ടുണ്ട്.

അല്‍ ഷഹാനിയ, അല്‍ റയ്യാന്‍, അല്‍ നസ്രാനിയ, അല്‍ വക്ര എന്നീ സ്ഥലങ്ങളില്‍ 800 ലധികം വിദ്യാര്‍ത്ഥികള്‍ രാജ്യത്തുടനീളം സംരംഭത്തില്‍ പങ്കാളികളായി. ഖത്തറിലെ റോഡുകള്‍ക്കരികില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതടക്കം അഷ്ഗാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറച്ചു കൊണ്ട് കൂടുതല്‍ ശുദ്ധ വായു ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ അഷ്ഗാല്‍ ലക്ഷ്യമിടുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top