News Desk

2021-06-02 01:55:20 pm IST
അബുദാബി: കോടികളുടെ സമ്മാനങ്ങള്‍ നല്‍കി മലയാളികളടക്കം നിരവധിപേരുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാം സീരീസിലെ ഫന്റാസ്റ്റിക് 15 മില്യണ്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. നാളെ യു.എ.ഇ സമയം 7.30നാണ് തത്സമയ നറുക്കെടുപ്പ് നടക്കുന്നത്. 

20 മില്യണ്‍ ദിര്‍ഹം നറുക്കെടുപ്പില്‍ 40 കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. ക്യാഷ് പ്രൊമോഷനൊപ്പം 229-ാം സീരിസിലെ ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ കാറും ജലൈ മൂന്നിന് വിജയിയെ കാത്തിരിക്കുന്നുണ്ട്. രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹവും (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കും. ഇതിന് പുറമെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടി വിജയികളെ കാത്തിരിക്കുന്നത്.

ബിഗ് ടിക്കറ്റിന്റെ നറുക്കെടപ്പിന് മുന്‍പായി ജൂണ്‍ രണ്ടിന് പ്രീ-ഡ്രോ ഫേസ്ബുക്ക് ഗെയിമും ബിക്ക്ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്. 5000 ദിര്‍ഹം നേടാനുള്ള അവസരമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. ബിഗ്ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം കാണാം. 

മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ഡ്രീം നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് വില. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top