Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

അബുദാബി: ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പ്രാദേശിക ഗതാഗത മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ട് റോഡുകളില്‍ അടുത്തമാസം 15ന് ടോള്‍ പ്രാബല്യത്തില്‍ വരും. അബുദാബിയിലെ പ്രധാന പാലങ്ങളായ ശൈഖ് സായിദ്, ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, അല്‍ മക്താ പാലം, മുസ്സഫ പാലം എന്നിവയിലായി നാല് ടോള്‍ ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

അബുദാബി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ ഏതെങ്കിലും അബുദാബി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താം.

ഒക്ടോബര്‍ 15-ന് മുമ്പ് എമിറേറ്റില്‍ സൗജന്യമായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉപയോക്താക്കള്‍ക്ക് ടോള്‍ ഗേറ്റുകള്‍ കടക്കുന്നതിനുമുമ്പ് വെബ്സൈറ്റില്‍ അവരുടെ അക്കൗണ്ടില്‍ പ്രവേശിച്ച് ടോള്‍ സിസ്റ്റത്തിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഒരു വാഹനത്തിന് രജിസ്ട്രേഷന്‍ ഫീസായി 50 ദിര്‍ഹവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് 50 ദിര്‍ഹവും ഈടാക്കും. ടോള്‍ ഗേറ്റുകള്‍ കടക്കുന്ന രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് പത്തുദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. അതിനുശേഷം ദിവസവും 100 ദിര്‍ഹം പിഴ ഈടാക്കും, പരമാവധി 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top