News Desk

2021-05-03 03:21:17 pm IST
അബുദാബി:  രാജ്യത്തേയ്ക്ക് എത്തുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവുമായി അബുദാബി. മെയ് മൂന്ന് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.  

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന  രണ്ട് ഡോഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍  ക്വാറന്റൈനില്‍ പ്രവേശിക്കണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ഡോസ് സ്വീകരിച്ച്  28 ദിവസം കഴിഞ്ഞ് ശേഷം രാജ്യത്തെത്തുന്നവര്‍ക്കാണ് ഈ ഇളവ്. അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പില്‍ വാക്‌സിന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും വേണം. 

അതേസമയം, ഇവര്‍ രാജ്യത്ത്  എത്തിയതിന് ശേഷം ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തണം. രാജ്യത്തെത്തുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഈ ഇളവുകള്‍ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്‌സിനെടുത്തവര്‍ എമിറേറ്റിലെത്തിയ ഉടന്‍ തന്നെ പി.സി.ആര്‍ പരിശോധന നടത്തുകയും അഞ്ചു ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. 

ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടാത്ത വാക്‌സിനെടുക്കാത്തവര്‍ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം. കൂടാതെ രാജ്യത്തെത്തിയ ഉടനെയും എട്ടാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top