News Desk

2021-04-29 01:20:20 pm IST

ദോഹ: ഖത്തറിലെ സല്‍വാ റോഡില്‍ ഇന്ന് രാവിലെ വാഹനാപകടം റിപ്പോര്‍ട്ട് ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഏഴോളം വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. ഖത്തര്‍ ഡെക്കറേഷന്‍ ടണല്‍ ഭാഗത്ത് നിന്നും വരുന്ന ഫ്രെയ്‌ഡേയ് മാര്‍ക്കറ്റിലേക്ക് പോകുന്ന പ്രദേശത്ത് വച്ചാണ് അപകടം നടന്നത്. 

ട്രാഫിക് വിഭാഗത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രാവിലെയുണ്ടായ ട്രാഫിക് തിരക്കിലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാഫിക് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top