ഷാര്‍ജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് യുവതി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നയാളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
അപകടം സംബന്ധിച്ച വിവരം ലഭിച്ച ഉടനെ പൊലീസ് പട്രോള്‍, പാരാമെഡിക്കല്‍ സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് പിന്നീട് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക