News Desk

2021-03-14 09:43:23 pm IST
ദോഹ: ഖത്തറില്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് വാഹനമോടിച്ചതിന് 16 പേര്‍ക്കെതിരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 13 വരെ സീലൈന്‍ ഏരിയയില്‍ വെച്ചാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. 

കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഫേയ്‌സ് മാസ്‌കുകള്‍ വെച്ച് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതം അധികൃതര്‍ പങ്കുവെച്ചു.

അതേസമയം, മറ്റ് നിയമലംഘനങ്ങള്‍ക്ക് 45 വാഹനങ്ങള്‍ക്കെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. കോടതി റഫറലിനു പുറമേ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഒളിപ്പിച്ചതിന് മൂന്ന് ദിവസം വരെ തടവുമാണ് ശിക്ഷ. 

ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നതിനെതിരെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രത്യേകിച്ചും സീലൈന്‍ പ്രദേശത്ത് നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃര്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top