News Desk

2021-06-04 06:17:53 pm IST
ദോഹ: ഖത്തറില്‍ ഉച്ച വിശ്രമ സമയം പാലിക്കാത്ത 54 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ പിടിക്കപ്പെട്ടത്. 

ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കണക്കുകളാണ് ഇത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുക. പിടിക്കപ്പെട്ട കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ https://acmsidentity.adlsa.gov.qa/ar എന്ന ലിങ്കില്‍ അറിയിക്കാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top