News Desk

2021-02-16 06:10:33 pm IST

ദോഹ: ഖത്തറില്‍ ഇന്ന് കൊവിഡ് ബാധിച്ച് 74 വയസ്സുകാരന്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 256 ആയി. 446 പേര്‍ക്ക് കൂടി പുതുതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 138 പേര്‍ രോഗമുക്തരായി. 

ഖത്തറില്‍ ഇതുവരെ 158,138 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9,244 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 148,638 പേര്‍ രോഗമുക്തരാവുകയും ചെയ്തു. പുതിയ കൊവിഡ് രോഗികളില്‍ 38 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

5,276 പേരില്‍ പുതിതായി കൊവിഡ് ടെസ്റ്റ് നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 1,475,845 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 614 പേരാണ് ആശുപതിയില്‍ ചികിത്സയിലുള്ളത്.

മൂന്ന് പേരെ പുതുതായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ 99 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. അതേസമയം, ഖത്തറില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top