News Desk

2021-03-26 05:56:23 pm IST

ദോഹ: ഖത്തറില്‍ 600 കടന്ന് കൊവിഡ് രോഗികള്‍. ഇന്ന് 602 പേര്‍ക്കാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേര്‍ വിദേശത്തുനിന്നും മടങ്ങിവന്നവരാണ്.

ചികിത്സയിലിരുന്ന 49 വയസ്സുകാരന്‍ ഇന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണം 282 ആയി. 358 പേര്‍ പുതുതായി രോഗമുക്തരായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 162,173 ആയി. 176,521 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. നിലവില്‍ 14,066 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1350 ആയി. 29 പേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 244 പേരാണ് ഇപ്പോള്‍ ഐ.സി.യുവിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,556 പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി. 22,665 ഡോസ് വാക്‌സിനും വിതരണം ചെയ്തു. 1,701,019 ടെസ്റ്റുകളാണ് രാജ്യത്ത് ആകെ നടത്തിയത്. 701,943 ഡോസ് വാക്‌സിനും ഇതുവരെ വിതരണം ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top