News Desk

2021-04-05 10:18:24 am IST
വൈക്കം: പ്രശസ്ത സിനാമ നടനും നാടക രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അറിയിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വൈക്കത്ത് വീട്ടു വളപ്പില്‍ നടക്കും. 

തിരക്കഥാകൃത്ത് എന്ന നിലയിലാണ്  അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പില്‍ക്കാലത്ത് അഭിനേതാവ് ന്നെ നിലയിലും മികവ് തെളിയിച്ചു. 1952ല്‍ പത്മനാഭ പിള്ളയുടെയും സരസ്വതീഭായിയുടെയും മകനായി കൊല്ലം ശാസ്താംകോട്ടയില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്ത ബിരുദവും ബിഎഡും, കൂടാതെ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടകത്തില്‍ ബിരുദവുമെടുത്തു. സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം ജി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. 1989ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'പാവം ഉസ്മാന്‍' അടക്കം നിരവധി നാടകങ്ങള്‍ രചിച്ചു. പല നാടകങ്ങളും സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. അഗ്‌നിദേവന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ വേണുനാഗവള്ളിക്കൊപ്പം പങ്കാളിയായി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top