News Desk

2021-03-07 07:31:29 pm IST
തിരുവനന്തപുരം: നടന്‍ ദേവന്‍ അമിത് ഷായ്‌ക്കൊപ്പം ബി.ജെ.പി വേദിയില്‍. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങിലാണ് ദേവന്‍ വേദിയിലെത്തിയത്. ശംഖുമുഖം കടപ്പുറത്തെ ചടങ്ങിലാണ് ദേവന്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. 

താന്‍ പുതുതായി രൂപീകരിച്ച നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാക്കിയതാണോ അതോ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിപ്പിച്ചതാണോ എന്ന് ദേവന്‍ വ്യക്തമാക്കിയിട്ടില്ല. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് തന്റെ പാര്‍ട്ടിയെന്നാണ് ദേവന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ തന്റെ വ്യക്തിത്വം ആര്‍ക്കും അടിയറവ വെക്കാന്‍ തയ്യാറല്ല എന്നും ദേവന്‍ പ്രതികരിച്ചിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top