News Desk

2021-04-06 12:56:15 pm IST
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍. ഇന്ധന വില വര്‍ധനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാാണ് നടന്‍ പോളിംഗ് ബൂത്തിലേക്ക് സൈക്കിളില്‍ എത്തിയത്.
 
താരം സൈക്കിള്‍ ചവിട്ടി ബൂത്തിലേയ്‌ക്കെത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. 

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തെ കണ്ടതോടെ ആരാധകരും ചുറ്റും ഒത്തു കൂടി. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top