News Desk

2020-07-09 05:05:50 pm IST
ദോഹ: വന്ദേഭാരത് നാലാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി നിലവില്‍ പ്രഖ്യാപിച്ച വിമാന സര്‍വീസുകള്‍ക്ക് പുറമേ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് അധിക ഫ്‌ളൈറ്റുകള്‍ പ്രഖ്യാപിച്ചു.

ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധിക ഇന്‍ഡിഗോ ഫ്‌ളൈറ്റുകളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക എംബസി ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചു.


ജൂലൈ 11 ന് കേരളത്തിലേക്ക് ഒരു സര്‍വീസാണ് അധികമായി ഉള്ളത്. കേരളത്തിന് പുറമേ ലഖ്‌നൗ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍.


ALSO WATCH



വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top