News Desk

2021-03-09 12:47:23 pm IST
ബെര്‍ലിന്‍: വിവിധ തരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഷൂസുകള്‍ ഷൂ ബ്രാന്‍ഡുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഡിഡാസില്‍ ഉണ്ട്. ഇപ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ഷൂ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

എസ്റ്റോണിയന്‍ റാപ്പറായ ടോമി ക്യാഷ് അഡിഡാസിനോട് തനിക്ക് ലോകത്തെ ഏറ്റവും നീളമുള്ള ഷൂ വേണമെന്ന് ആവശ്യപ്പെട്ടത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ലോകത്തെ ഏറ്റവും നീളമുള്ള ഷൂവുമായി അഡിഡാസെത്തി.

അഡിഡാസ് സൂപ്പര്‍സ്റ്റാര്‍ കളക്ഷന്‍ നിരയിലാണ് ലോകത്തെ ഏറ്റവും നീളമുള്ള ഷൂ അവതരിപ്പിച്ചിരുക്കുന്നത്. ഇരു കാലുകള്‍ക്കുമുള്ള ഷൂവിന് രണ്ട് നിറമാണ്. ഇടതു കാലിനുള്ള ഷൂ വെളുപ്പ് നിറത്തിലും വലത് കാലിനുള്ള ഷൂ കറുപ്പ് നിറത്തിലും. ഷൂ ലെസ് കെട്ടുന്നതിനായി 40 ദ്വാരങ്ങളാണ് ഏകദേശം ഒരു  മീറ്ററിനടുത്ത് ദൈര്‍ഖ്യമുള്ള ഷൂവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ടോമി ക്യാഷ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അഡിഡാസ് തനിക്കായി പ്രത്യേക തയ്യാറാക്കിയ ഷൂ ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികരണങ്ങള്‍ പലതും എന്തിനാണ് അഡിഡാഡ് ഇത്തരമൊരു ഒരു കടും കൈ ചെയ്തു എന്ന രീതിയിലാണ്. സാമൂഹിക അകലം പാലിക്കുന്ന ഷൂ എന്നതാണോ ഈ ഷൂവിന് പിന്നിലെ രഹസ്യം എന്നും സംശയിക്കുന്നവര്‍ ഉണ്ട്. 


ലോകത്തെ ഏറ്റവും നീളമുള്ള ഷൂ അഡിഡാസിന്റെ ആണെങ്കിലും കഴിഞ്ഞ വര്‍ഷം സാമൂഹിക അകലം പാലിക്കാന്‍ പഠിപ്പിക്കുന്ന ഷൂ വൈറല്‍ ആയിരുന്നു. ഷൂ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ റൊമാനിയക്കാരന്‍ ഗ്രിഗോറി ലപ്പ് ആണ് ഈ ഷൂ നിര്‍മ്മാണത്തിന് പിന്നില്‍. 

ട്രാന്‍സില്‍വാനിയന്‍ നഗരമായ ക്ലൂജില്‍ നടക്കാനിറങ്ങിയ ഗ്രിഗോറി മാര്‍ക്കറ്റില്‍ എത്തിയ ബഹുഭൂരിപക്ഷം പേരും സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് മനസ്സിലാക്കി. ഇതോടെയാണ് സാമൂഹിക അകലം ഉറപ്പിക്കുന്ന ഷൂ എന്ന ആശയം വന്നത്.

വിരലുകള്‍ക്കായുള്ള ഷൂവിന്റെ മുന്‍ഭാഗം കഴിഞ്ഞും കൂടുതല്‍ നീളത്തിലാണ് തന്റെ സ്‌പെഷ്യല്‍ ഷൂ ഗ്രിഗോറി ലപ്പ് തയ്യാറാക്കിയത്. യൂറോപ്യന്‍ സൈസ് 75 ലാണ് ഗ്രിഗോറി ലപ്പ് സ്‌പെഷ്യല്‍ ഷൂ തയ്യാറാക്കിയിരിക്കുന്നത്. 'ഈ ഷൂസ് ധരിച്ച രണ്ടുപേര്‍ പരസ്പരം നില്‍ക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ ഏകദേശം ഒന്നര മീറ്റര്‍ അകലം ഉണ്ടായിരിക്കുമെന്ന് 2001 മുതല്‍ ലപ്‌സ് ഷോപ്പ് എന്ന പേരിലുള്ള കടയില്‍ റെഡിമെയ്ഡ് ഷൂ വില്‍ക്കുന്ന ഗ്രിഗോറി ലപ്പ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Adidas Shoe
Top