News Desk

2021-05-27 10:25:36 pm IST
കല്‍പേനി: ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്ററുടെ പുതിയ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള ജനദ്രോഹ നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കല്‍പേനി ദ്വീപില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇനി പെട്രോള്‍ നല്‍കില്ലെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്. 

'കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്തും മേല്‍ അധികാരികളുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോള്‍ വില്‍പ്പന ഉണ്ടായിരിക്കില്ലെന്നാണ്' ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. 

കോ-ഓപറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി വഴിയാണ് ഇവിടെ പെട്രോള്‍ വില്‍പ്പന. പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും ദ്വീപില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ക്കിടയിലാണ് പുതിയ നടപടികളുമായി അധികാരികള്‍ മുന്നോട്ട് നീങ്ങുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top