News Desk

2021-03-02 05:25:39 pm IST
ദോഹ: ഖത്തറില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബ്രില്ല്യന്റ് ഇന്ത്യന്‍ അന്താരാഷ്ട്ര സ്‌കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2021-22 അധ്യയന വര്‍ഷത്തെ കെ.ജി ഒന്നുമുതല്‍ ആറാം ക്ളാസിലേക്ക് വരെയുള്ള പ്രവേശനമാണ് ആരംഭിച്ചത്.

ദോഹയിലെ അല്‍ ദുഹൈയിലിലെ ലാന്‍ഡ് മാര്‍ക് മാളിന് പിന്നിലായാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ 35 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഖത്തറിലും പ്രയോജനപ്പെടുത്താന്‍ ഗ്രൂപ്പിന് സാധിക്കുമെന്നും ബ്രില്ല്യന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടാതെ വരുന്നതിന് ഒരുപരിധി വരെ പരിഹാരമാകുമെന്നും മാനേജ്മെന്റ് അറിയിച്ചിരുന്നു. 

കെ.ജി ഒന്നുമുതല്‍ ആറാം ക്ളാസിലേക്ക് വരെയുള്ള കുട്ടികളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നിലവില്‍ ഈ ക്ളാസുകള്‍ക്കു മാത്രമാണ് അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളതെന്നും സ്‌കൂള്‍ മാനോജ്മെന്റായ തൊടുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ അസര്‍ ഗ്രുപ്പ് അറിയിച്ചിട്ടുണ്ട്. സ്‌കുളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന അന്വഷണങ്ങള്‍ക്കും: 974 5559 1141, 97444 93 0039,  info@brilliantindianschool.com. വാട്‌സ് ആപ്പ്: api.whatsapp.com

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top