News Desk

2021-06-25 02:41:35 pm IST
ദോഹ: ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തവണ കൊവിഡ് ഇളവുകള്‍ ലഘൂകരിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂളുകളില്‍ തിരക്ക് വര്‍ധിച്ചത്. നിലവില്‍ 30 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. 

ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകള്‍ പഠന രംഗത്ത് ഏറ്റവുമധികം അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. നിലവിലെ പരിസ്ഥിതിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെങ്കില്‍ കോഴ്സിന്റെ കാലാവധി നാലു മാസമായെങ്കിലും വര്‍ധിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. പഠന ഭാരം ലഘൂകരിക്കാന്‍ തിയറി ക്ലാസുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്നുണ്ട്. 

അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിശോധകരായ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച അധികൃതരുടെ നടപടിയെ ഡ്രൈവിങ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ അഭിനന്ദിച്ചു. ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ചവരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കാന്‍ ഈ തീരുമാനം ഇടയാക്കുമെന്നും  മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top