News Desk

2021-04-05 10:02:29 pm IST

മസ്‌കത്ത്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒമാന്‍. രാജ്യത്തേയ്ക്കുള്ള പ്രവേശനം പൗരന്മാര്‍ക്കും താമസ വിസയുള്ള വിദേശികള്‍ക്കും മാത്രമായി ചുരുക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. 

ഏപ്രില്‍ എട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രവേശന നിയന്ത്രണം പ്രാബല്യത്തില്‍ വരും. പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ വളരെ അടിയന്തര സാഹചര്യത്തില്‍ അല്ലാതെ ഒമാന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടു. 

നിലവില്‍ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാവിലക്ക് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ ഏപ്രില്‍ എട്ട് വരെ തുടരും. എന്നാല്‍ ഏപ്രില്‍ എട്ട് മുതല്‍ റമദാന്റെ ആദ്യ ദിവസം വരെ ഈ സമയത്ത് വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചാര വിലക്കില്ല. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക്  പ്രവര്‍ത്തനാനുമതി ഉണ്ടാകില്ല.

റമദാനില്‍ രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. പള്ളികളിലോ പൊതുസ്ഥലങ്ങളിലോ തറാവീഹ് നമസ്‌കാരവും അനുവദിക്കില്ല.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഫിസില്‍ വന്ന ജോലി ചെയ്യുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കായിക, സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top