News Desk

2021-02-26 11:21:23 am IST
അബുദാബി: ദിനം പ്രതി ആയിരക്കണക്കിന് പേര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ കഴിയുന്ന അതിനൂതന പരിശോധനാ സംവിധാനം ആവിഷ്‌കരിച്ച് യു.എ.ഇ. രണ്ട് യു.എ.ഇ കമ്പനികളുടെ സഹകരണത്തോടെ കനേഡിയന്‍ കമ്പനിയാണ് പുതിയ സംവിധാനം പരിചയപ്പെടുത്തിയത്.

ഈ പരിശോധനാ സംവിധാനത്തിലൂടെ അഞ്ചു മിനിറ്റിനകം കൊവിഡ് ഫലം അറിയാന്‍ സാധിക്കും. സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ആപ്പില്‍ ഫലമറിയാം.

ഇതുമൂലം ദിവസേന ആയിരക്കണക്കിന് പേര്‍ക്കു കൊവിഡ് പരിശോധന നടത്താനാകുമെന്ന് പ്യൂവര്‍ ഹെല്‍ത്ത് സീനിയര്‍ അക്കൗണ്ട് മാനേജര്‍ റംസി ഹുസൈന്‍ പറഞ്ഞു. 

രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍റീഡ് ചെയ്യുന്നതാണ് രീതി. കസറ്റിന്റെ ബാര്‍കോഡില്‍ ഫലം രേഖപ്പെടുത്തും. റീഡറില്‍ രണ്ട് വര പ്രത്യക്ഷപ്പെട്ടാല്‍ പോസിറ്റീവ് ആയി കണക്കാക്കും.

മനുഷ്യസ്പര്‍ശം ഇല്ലാത്തതിനാല്‍ ഫലം തെറ്റാനുള്ള സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു മുതല്‍ എട്ടു മിനിറ്റുവരെയാണ് പരമാവധി സമയം. അല്‍ഹൊസന്‍ ആപ്പുമായി ബന്ധപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.

സ്രവം ശേഖരിക്കല്‍ സുതാര്യവും വേദന രഹിതവുമാണ്. അടിയന്തര ഘട്ടങ്ങളില്‍ ഈ പരിശോധനയ്ക്ക് യു.എ.ഇ അനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷണാര്‍ഥം നടപ്പാക്കുന്ന പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ഉള്‍പ്പെടെ അതിര്‍ത്തി കവാടങ്ങളിലും ആശുപത്രികളിലും പരിശോധന വ്യാപകമാക്കാനാണ് പദ്ധതി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top