News Desk

2021-05-09 02:23:46 pm IST
ദോഹ: ഖത്തറിലെ കത്താറ സാംസ്‌കാരിക കേന്ദ്രത്തിലെ പാര്‍ക്കിംഗ് പ്ലോട്ടുകളില്‍ കാറുമായി സാഹസിക പ്രകടനം ഡ്രൈവറെ പിടികൂടിയതായി അധികൃതര്‍. ട്രാഫിക് വിഭാഗം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഖത്തറിലെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വാഹനം തിരിച്ചറിഞ്ഞതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും 'അല്‍ മുറൂര്‍' ട്രാഫിക് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. പ്രസ്തുത വാഹനനത്തിന്റെ ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍  പ്രസിദ്ധീകരിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top