News Desk

2021-02-18 01:36:14 pm IST
ദോഹ: ദോഹയിലെ നിരത്തുകളില്‍ ലോകകപ്പ് 2022 മായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ബലദിയ വക്താവ് ഹമദ് സുല്‍ത്താന്‍ അല്‍ ഷാഹ്വാനിയാണ് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. 

ലോക കപ്പിന് മുമ്പ് രാജ്യത്തെ റോഡുകളുടെ ശുചിത്വം ഉറപ്പു വരുത്തുക എന്നതാണ് പ്രധാനപെട്ട ദൗത്യമായി അധികൃതര്‍ കണക്കാക്കുന്നത്. രാജ്യത്തെ മുന്‍സിപ്പല്‍ പരിധികള്‍ വിഭജിച്ചു കൊണ്ട് റോഡുകളുടെ ഒരുക്കങ്ങള്‍ക്കായി പ്രത്യേക ദൗത്യ സംഘങ്ങളെ നിയോഗിക്കും. 

ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ ദോഹയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം ഉപേക്ഷിക്കപ്പെട്ട കാറുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ഖത്തറിലെ നിരത്തുകള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന കണ്ടെയ്‌നറുകള്‍ക്ക് പുറത്തു മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാണ്. രാജ്യത്തെ പൊതു ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അവബോധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്നും അല്‍ ഷാഹ്വാനി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top