News Desk

2021-05-20 06:34:04 pm IST
ന്യൂഡല്‍ഹി: അന്തരീക്ഷത്തില്‍ കലരുന്ന സൂക്ഷ്മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേശകന്‍ കെ.വിജയ് രാഘവന്‍. അതുകൊണ്ട് തന്നെ അടഞ്ഞ മുറികളില്‍ കഴിയുന്നത് അപകടമാണെന്നും നിര്‍ദേശിച്ചു. കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കൊവിഡ് രോഗിയുടെ തുപ്പലോ, മൂക്കില്‍ നിന്നുള്ള സ്രവമോ നിലത്ത് വീഴുകയോ അന്തരീക്ഷത്തില്‍ കലരുകയോ ചെയ്താല്‍ അവ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാം. അതിനാല്‍ മുറികളിലെ വായു ശുദ്ധീകരിക്കാന്‍ വായു സഞ്ചാരം ഏര്‍പ്പെടുത്തുന്നത് അപകടകാരിയായ ഈ വൈറസിന്റെ സാന്നിധ്യം കുറയ്ക്കാന്‍ സഹായിക്കും

വാക്സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും മാസ്‌ക്, സാമൂഹിക അകലം, തുറസ്സായ സ്ഥലങ്ങളിലുളള ജീവിതവും  എന്നിവ പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മുറികളില്‍ ഫാന്‍ അനിവാര്യമാണ്. പക്ഷേ ദുഷിച്ച വായു മറ്റുള്ളവരിലേക്ക് എത്തുന്ന വിധത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത്. മുറിയുടെ വാതിലുകളും ജനാലകളും അടച്ചിട്ടാല്‍ എക്സോസ്റ്റ് ഫാനും പെഡസ്റ്റല്‍ ഫാനുകളും പ്രവര്‍ത്തിപ്പിക്കണം. മുറിയ്ക്കുള്ളില്‍ നിന്ന് വൈറസ് പടരാനുള്ള സാധ്യത ഇതുവഴി പരമാവധി കുറയ്ക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

തൊഴിലിടങ്ങളില്‍ വാതിലുകളും ജനാലകളും പൂര്‍ണ്ണമായും തുറന്നിടണം. എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശുദ്ധവായു പ്രവേശിച്ച് വൈറസ് സാന്നിധ്യമുള്ള വായുവിന്റെ സാന്ദ്രത കുറയ്ക്കും. പരമാവധി വായു സഞ്ചാരത്തിനൊപ്പം എക്സോസ്റ്റ് ഫാനുകള്‍ അധികമായി വെയ്ക്കുന്നതും ഉചിതമാണെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top