News Desk

2021-09-14 06:46:39 pm IST
ദോഹ: അഫ്ഗാന്‍ സമാധാനം ചര്‍ച്ച ചെയ്യാന്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫര്‍ഹാന്‍ അല്‍ സൗദ് ഇന്ത്യയിലിലെത്തുന്നു. അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തര്‍-തുര്‍ക്കി നേതൃത്വം നടത്തുന്ന ഇടപെടലിന് സമാനമായാണ് സൗദി-എമിറാത്തി നേതൃത്വം ഇടപെടല്‍ നടത്തുന്നതെന്നാണ് സൂചന.

താലിബാന്റെ അഫ്ഗാനിലെ ഉദയം ഇന്ത്യയെ പോലുള്ള അയല്‍ രാഷ്ട്രങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. മേഖലയിലെ പ്രബല ശക്തികള്‍ എന്ന നിലയില്‍ താലിബാന്റെ വളര്‍ച്ച സൗദിയെ ഏതു വിധത്തിലാണ് സ്വാധീനിച്ചിരിക്കുക എന്നതാണ് സൗദി-ഇന്ത്യ കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമാവുക. 

സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

സെപ്റ്റംബര്‍ 19നാണ് സൗദി മന്ത്രി ഡല്‍ഹിയിലെത്തുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സൗദി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top