News Desk

2021-02-18 07:31:39 pm IST
ദോഹ: അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള ദോഹ കരാര്‍ അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധികള്‍ക്ക് അന്തിമമായ രാഷ്ട്രീയ പരിഹാരമുണ്ടാകുന്നതിനുള്ള ഏറ്റവും നല്ല അവസരമാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍.

അഫ്ഗാനിസ്ഥാനില്‍ നിന്നും എല്ലാ വിദേശ സൈനികരെയും പിന്‍വലിക്കാമെന്ന് അമേരിക്കയും താലിബാനും തമ്മില്‍ ദോഹയില്‍ വെച്ച് ഏര്‍പ്പെട്ട കരാറിന്റെ ഭാഗമായി മേഖലയില്‍ ശേഷിക്കുന്ന തങ്ങളുടെ സൈനികരെ മെയ് മാസത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

മൂന്ന് സൈനികരെ അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ആര്‍മി ഓഫീസര്‍ അക്കാദമിയിലേക്കും മൂന്ന് പേരെ നാറ്റോ റിസോള്യൂട്ട് സപ്പോര്‍ട്ട് മിഷന്‍ ആസ്ഥാനത്തേക്കും വിന്യസിച്ചിട്ടുണ്ട്.

അതേസമയം, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്ത എല്ലാ കരാറുകളും തീരുമാനങ്ങളും പഠിക്കുന്നതിന്റെ ഭാഗമായി താലിബാനുമായി ഒപ്പുവച്ച ദോഹ കരാര്‍ അവലോകനം ചെയ്യുമെന്ന് ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top