News Desk

2021-06-03 09:40:10 pm IST
ദോഹ: ഖത്തര്‍ ലോകകപ്പിനെതിരെ യു.എ.ഇ കേന്ദ്രീകരിച്ച് ചില ഏജന്‍സികള്‍ വ്യാപകമായി കാംപയിന്‍ നടത്തിയതായി ആഫ്രിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ യു.എ.ഇയുടെ ശ്രമങ്ങളെ അപലപിക്കുന്നതായി ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ജേര്‍ണലിസ്റ്റ്‌സ് എന്ന സംഘടന അറിയിച്ചു. 

യു.എ.ഇയില്‍ നിന്നുള്ള ചില ഏജന്‍സികള്‍ ആഫ്രിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കം ഇക്കാര്യത്തില്‍ പ്രലോഭിപ്പിച്ചു കൂടെ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഗാനയില്‍ നടന്ന ആഫ്രിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്ത് വിട്ടത്. ഗാനയുടെ പ്രസിഡന്റ നാനാ ഔക്ഫോ വേദിയിലിരിക്കുമ്പോഴായിരുന്നു ആഫ്രിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ പ്രസ്താവന വായിച്ചത് എന്നതും ശ്രദ്ധേയമാണ്. 

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച കാലയളവില്‍ യു.എ.ഇയുടെ ധനസഹായത്തില്‍ ഖത്തര്‍ ലോകകപ്പിനെതിരെ ശക്തമായ കാംപയിന്‍ നടത്തിയതായി നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top