News Desk

2021-05-17 12:11:50 pm IST

ദോഹ: ഫലസ്തീനിലെ നിലവിലെ സ്ഥിതിഗതികള്‍ വിശകലം ചെയ്യാന്‍ ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രിയുമായി ഫോണ്‍ സംഭാഷണം നടത്തി.

ഈജിപ്തിലേക്ക് വിളിക്കുന്നതിനുമുമ്പ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നു. ടെമ്പിള്‍ മൗണ്ടിലെ പള്ളികളിലും ഗസ്സ മുനമ്പിലും നടന്ന ഇസ്രായേല്‍ ആക്രമണങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ഗസ്സയിലെ ജനങ്ങള്‍ക്കെതിരെയും അല്‍ അഖ്‌സ പള്ളിക്കെതിരെയും നടക്കുന്ന ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തിര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
ഫലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാടും ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനെയും അദ്ദേഹം എടുത്തുപറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top