നിക്കോസിയ: കൊവിഡിന്റെ പുതിയ ഒരു വകഭേദവും കൂടി കണ്ടെത്തി. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് വഴിവെച്ച ഡെല്‍റ്റാ വേരിയന്റും ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ഒമിക്രോണും ചേര്‍ന്നുള്ള ഡെല്‍റ്റാക്രോണ്‍ എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. മിഡില്‍ ഈസ്റ്റ് രാജ്യമായ സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
ഡെല്‍റ്റായുടെ ജനതിക സ്വഭാവമുള്ളതും ഒമിക്രോണിന് ചില പരിവര്‍ത്തനം സംഭവിച്ചതുമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വേരിയന്റ്. എന്നാല്‍ കൂടുതല്‍ ഭയപ്പെടേണ്ടതില്ലയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിക്കുന്നത്.
സൈപ്രസില്‍ നടത്തിയ 25 സാമ്പിളുകളുടെ പരിശോധനയില്‍ 10 എണ്ണത്തില്‍ ഒമിക്രോണ്‍ വകഭേദത്തിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടായി എന്ന് മനസ്സിലായി. 25 സാമ്പിളുകളില്‍ 11 എണ്ണം രോഗബാധയെ തുടര്‍ന്ന് ആശുപത്രിയിലായവരുടെയും ബാക്കിയുള്ള പൊതു ഇടങ്ങളില്‍ സാധാരണയായി നടത്തിയ പരിശോധനയില്‍ നിന്നുമാണെമെന്ന് സൈപ്രസ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയില്‍ അഡ്മിറ്റായവരുടെ സാമ്പിളുകളില്‍ പരിവര്‍ത്തനം നടക്കാന്‍ സാധ്യതയേറയാണ് അതുകൊണ്ടാണ് ഡെല്‍റ്റയും ഒമിക്രോണും തമ്മില്‍ കൂടിച്ചേര്‍ന്ന് മറ്റൊരു വകഭേദം ഉണ്ടായിരിക്കുന്നതെന്ന് സൈപ്രസ് യൂണിവേഴ്സിറ്റിയുടെ ബയോടെക്നോളജി മോളിക്യലാര്‍ വൈറോളജി ലബോറട്ടറി തലവന്‍ ഡോ. ലിയോഡിയോസ് കോസ്ട്രിക്കിസ് അറിയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ പുതിയ വകഭേദത്തില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലയെന്ന് സൈപ്രസ് ആരോഗ്യ മന്ത്രി മിഖാലിസ് ഹാഡ്ദിപണ്ടേലാസ് അറിയിച്ചു. പുതിയ വകഭേദം വേഗം തന്നെ കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതേസമയം, ഡെല്‍റ്റക്രോണ്‍ എന്ന വിളിപ്പേരുള്ള പുതിയ വകഭേദത്തിന്റെ ശാസ്ത്രീയമായ നാമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH