News Desk

2021-06-08 02:20:58 pm IST

ജെറുസലേം: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പൂര്‍ണമായും പിന്‍വലിച്ച് ഇസ്രായേല്‍. കച്ചവട സ്ഥാപനങ്ങള്‍ അടക്കമുള്ള പൊതുഇടങ്ങളിലെല്ലാം ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. ആരോഗ്യ മന്ത്രി യൂലി എഡല്‍സ്‌റ്റൈനാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

ഈ മാസം 15 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മിക്കതിനും ഇതോടെ സര്‍ക്കാര്‍ ഇളവ് നല്‍കിക്കഴിഞ്ഞു. നേരത്തെ തുറസായ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവ് നല്‍കിയിരുന്നു.

ഏപ്രില്‍ 18-നാണ് പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന ഉത്തരവ് ഇസ്രായേല്‍ പുറത്തിറക്കിയത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ലെങ്കില്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും ഇളവ് നല്‍കാനാണ് രാജ്യം ആലോചിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top