Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-08-21 04:10:39pm IST
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിയുന്നതോടെ കേരളത്തിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന വരുത്തി വിമാനക്കമ്പനികൾ . ഓഗസ്റ്റ് അവസാനവാരം മുതൽ ഗൾഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചിലകമ്പനികളുടെ   ടിക്കറ്റ് നിരക്ക്. 
ദുബായ്, അബുദാബി, ഷാർജ, ദോഹ, ബഹ്‌െെറൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോൾ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000മുതൽ 12,000 രൂപ വരെയുള്ള ടിക്കറ്റുകൾക്കാണ് അധികനിരക്ക് ഈടാക്കുന്നത്. അടുത്തമാസമാണ് ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നത്. ഈ സമയത്ത് നാട്ടിൽനിന്നു മടങ്ങുന്നവരെയും പെരുന്നാൾ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വർധന. 

സെപ്റ്റംബറിൽ ഓണക്കാലമായതിനാൽ നിരക്കുവർധന തുടരാനാണ് സാധ്യത.  ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തിൽനിന്ന് കൂടുതൽ സർവീസുള്ളത്.വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തിൽ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി അധികൃതരുമായി ചർച്ചനടത്തിരുന്നു..നിരക്ക് കുറയ്ക്കാൻ നടപടിയെടുക്കാമെന്ന് അന്ന് കമ്പനികൾ സമ്മതിച്ചാണ്.
.
Top